കണ്ണൂരിലെ അഞ്ച് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീർപ്പായി : ഐ എൻ എ യുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ കൊയിലി ആശുപത്രി മാനേജ്മെൻ്റ്
കണ്ണൂർ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ കണ്ണൂർ നഗരത്തിലെ ആറ് സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു 60 ദിവസമായി നടത്തിവരുന്ന സമരം ഒത്തുതീർപ്പായി. ആദ്യം ആശുപത്രികൾക്കു മുൻപിലും പിന്നീട് കണ്ണൂർ കളക്ടറേറ്റിന് മുൻപിലും സ്വകാര്യ ആശുപത്രി നഴ്സുമാർ നടത്തിവന്ന സമരമാണ് ചൊവ്വാഴ്ച്ച വൈകിട്ട് നടന്ന അനുരഞ്ജന ചർച്ചയിൽ ഒത്തുതീർന്നത്.
കണ്ണൂർ എംഎൽഎ ടി. ഒ മോഹനൻ, ജില്ലാ കലക്ടർ പി വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച വൈകിട്ട് ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന അനുരഞ്ജന ചർച്ചയെത്തുടർന്നാണ് തർക്കം പരിഹരിച്ചത്. ഒത്തു തീർപ്പ് കരാറിൽ കൊയിലി ആശുപത്രി ഒഴികെയുള്ള മാനേജ് മെൻ്റുകൾ ഒപ്പിട്ടു. കൊയിലി ആശുപത്രി കൂടി ഒപ്പിട്ടാൽ മാത്ര മേസമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ഐ എൻ എ നേതൃത്വം അറിയിച്ചു. ഇതിൻ്റെ ഭാഗമായി കൊയിലി ആശുപത്രിക്ക് മുൻപിൽ പ്രതിഷേധമാർച്ച് നടത്തി.ഒത്തുതീർപ്പ് കരാറിൽ
കണ്ണൂരിലെ ധനലക്ഷ്മി ആശുപത്രി, സ്പെഷ്യാലിറ്റി ആശുപത്രി, കിംസ് ആശുപത്രി, ഫാത്തിമ ആശുപത്രി, ആശിർവാദ് ആശുപത്രി എന്നിവരുടെ പ്രതിനിധികൾ ഒപ്പുവെച്ചു.
എഡിഎം പി.എൻ പുരുഷോത്തമൻ, ഐ.എൻ.എ ജനറൽ സെക്രട്ടറി മുഹമ്മദ് ശിഹാബ് ഇ. എ, സംസ്ഥാന ജോയന്റ് സെക്രട്ടറി അനുപമ ഇ.കെ,
ജില്ലാ പ്രസിഡണ്ട് സോഫിയ അബ്രഹാം, ആശിർവാദ് ആശുപത്രി ജനറൽ മാനേജർ സി. പി ആലിക്കുഞ്ഞി, കിംസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ എൻ രാധാകൃഷ്ണൻ, ശിവദാസ് പി.സി (സ്പെഷ്യാലിറ്റി ആശുപത്രി), ആദിൽ നൗഷാദ് (ഫാത്തിമ ആശുപത്രി), കൃഷ്ണപ്രസാദ് പി (ധനലക്ഷ്മി ആശുപത്രി), തൊഴിൽ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നൂറിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം അവരുടെ സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയും പ്രകാരം വർദ്ധിപ്പിക്കും ഒന്നു മുതൽ അഞ്ച് വർഷം വരെ സേവന കാലയളവിൽ
2,500/- (ഇടക്കാല ശ്വാസം)
5 മുതൽ 10 വർഷം വരെ 3,500/- (ഇടക്കാല ശ്വാസം)
10 മുതൽ 15 വർഷം വരെ5,500/ (ഇടക്കാലാശ്വാസം)100 ൽ കുറവ് കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാരുടെ വേതനം അവരുടെ സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ താഴെപ്പറയും പ്രകാരം വർദ്ധിപ്പിക്കും.
ഒന്നു മുതൽ 5 വർഷം വരെ ( സേവന കാലയളവ്)
2,500 ( ഇടക്കാലാശ്വാസം)
5 മുതൽ 10 വർഷം വരെ ( സേവന കാലയളവ്)
3,500/- (ഇടക്കാല ശ്വാസം)
10 മുതൽ 15 വർഷം വരെ ( സേവന കാലയളവ്)
5,000/- (ഇടക്കാലാശ്വാസം)
ഏതെങ്കിലും ജീവനക്കാർക്ക് 2017 ലെ സർക്കാർ ഉത്തരവ് പ്രകാരമുളള മിനിമം വേതനം ലഭിക്കാതെയുണ്ടെങ്കിൽ അതു നൽകാൻ യോഗത്തിൽ തീരുമാനിച്ചു .2017 ലെ മിനിമം വേതനം ലഭിക്കാത്ത ജീവനക്കാർക്കുളള വേതന കുടിശ്ശിക 30/08/2026 മുതലുളള അഞ്ച്മാസ തവണകളായി നൽകും.ജീവനക്കാർ അധിക തുക കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അതു തുടർന്ന് വരുന്ന സാലറിയിൽ നിന്നും തട്ടിക്കിഴിക്കും
ഹോസ്പിറ്റൽ മാനേജെൻ്റ് സമരംചെയ്തതിന്റെ പേരിൽ സമരക്കാർക്കെതിരെ യാതൊരു വിധ പ്രതികാര നടപടികളിലേക്കും നീങ്ങുന്നതല്ലെന്ന് പ്രതിനിധികൾ ഉറപ്പുനൽകി. ഭാവിയിൽ നഴ്സുമാർ അപേക്ഷിക്കുന്ന മുറയ്ക്ക് എക്സ്‌പീരിയൻസ് സർട്ടിഫിക നൽകുമ്പോൾ സമരം നടന്ന കാലയളവിനെ ശൂന്യാ വധി വേതനമായി കണക്കാക്കി പ്രത്യേക രേഖപ്പെടുത്തലുകൾ ഇല്ലാതെ നൽകും മേൽ വ്യവസ്ഥകൾ അംഗീകരിച്ചു കൊണ്ടാണ് അഞ്ച് ആശുപത്രിയിലെ സമരം ഒത്തുതീർന്നത്.
.jpg)

