പഞ്ചദിന സത്യാഗ്രഹ സമരം: കണ്ണൂരിൽ ജലഅതോറിറ്റി ജീവനക്കാർ ധർണ നടത്തി
കണ്ണൂർ : പൊതുസ്ഥലം മാറ്റം മാനദണ്ഡങ്ങൾക്ക് വിധേയമായി നടത്തുക എന്ന മുദ്രാവാക്യമുയർത്തി കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജലഭവനുമുമ്പിൽ തിങ്കളാഴ്‌ച മുതൽ 24 വരെ നടത്തുന്ന പഞ്ചദിന സത്യാഗ്രഹ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കണ്ണൂർ സർക്കിൾ ഓഫീസ് പരിസരത്ത് അനുഭാവ ധർണ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ വി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ കെ രാജീവൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ്, കെഎസ്‌ആർടിഇഎ ജില്ലാ പ്രസിഡന്റ് വി കെ മനോജ്, കെജിഒഎ ജില്ലാ സെക്രട്ടറി കെ ഷാജി, കെ ബിജു, ടി ആർ രജീഷ്, അനീഷ് പള്ളിക്കര, എൽ എം രതീഷ്, ബിജു അമ്പിലോത്ത്, എൻ സുബീഷ്, ശ്രീജിത്ത്, സബിനേഷ് പാടിച്ചാൽ എന്നിവർ സംസാരിച്ചു. കെഡബ്ല്യുഎഇ യു ജില്ലാ ജോ സെക്രട്ടറി കെ ഐ മനോജ് കുമാർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എ സത്യഭാമ നന്ദിയും പറഞ്ഞു.
.jpg)

