എ പി ജയശീലനെ അനുസ്മരിച്ച് മത്സ്യ തൊഴിലാളി കോൺഗ്രസ്; സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി


കണ്ണൂർ: മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും, കോൺഗ്രസ് നേതാവുമായിരുന്നു എ പി ജയശീലന്റെ പതിനാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് സ്മൃതി മണ്ഡപത്തിന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൽസ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് എ.ടി. നിഷാത്ത് അധ്യക്ഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ. പ്രമോദ്, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. പ്രഭാകരൻ ഡി.സി.സി. ജനറൽ സെക്രട്ടറി സി.വി. സന്തോഷ്, മൽസ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ടി. ദാമോദരൻ, അനസ് ചാലിൽ, ആഗ്നേസ് ഈനാശു, പാറയിൽ രാജൻ, കെ പി പുഷ്കരൻ, പി. പി. മമ്മൂട്ടി, കെ. പി. രതീശൻ, എൻ രാജേഷ്, സി എച്ച് ഇന്ദ്രപാലൻ, കെ. ബൽറാം, പങ്കജാക്ഷൻ നീർക്കടവ്, എന്നിവർ സംസാരിച്ചു.

ഡിസിസി ഓഫീസിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പി അശോകൻ അഡ്വ.ടി ഒ മോഹനൻ,സുരേന്ദ്രൻ മാസ്റ്റർ,ടി ജയകൃഷ്ണൻ,സി ടി ഗിരിജ ,വിജിൽ മോഹൻ ,സി എം ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.