ഫിഷറിസ് മന്ത്രി ഇ.അബ്ദുൽ ഗഫൂറിന് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി
കണ്ണൂർ: കേരള സംസ്ഥാന മന്ത്രി ആയതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ കേരള ഫിഷറീസ് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി ഇ.അബ്ദുൽ ഗഫൂറിന് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കണ്ണൂർ ബാഫഖി തങ്ങൾ സൗദത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ കല്ലായി മന്ത്രിയെ ഷാൾ അണിയിച്ചു.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, ട്രഷറർ മഹ്മൂദ് കടവത്തൂർ, ഭാരവാഹികളായ അഡ്വ.കെ.എ. ലത്തീഫ് അഡ്വ. എസ് മുഹമ്മദ്, കെ വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ ,ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, മഹമൂദ് അള്ളാംകുളം, ബി.കെ. അഹമ്മദ്, കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ പി താഹിർ , കെ കെ ഷിനാജ് ,ഷജീർ ഇഖ്ബാൽ, ഷബീർ എടയന്നൂർ ,അഡ്വ. യൂനസ് പടന്നോട് ,കെപി റംഷാദ്, എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എം എ കരിo പ്രസംഗിച്ചു .
.jpg)

