അഴീക്കോട് മണ്ഡലത്തിൽ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

A fish marketing vehicle operating in the Azhikode constituency was flagged off.

അഴീക്കോട് : അഴീക്കോട് മണ്ഡലത്തിലെ സഞ്ചരിക്കുന്ന മത്സ്യ വിപണന വാഹനം അന്തിപ്പച്ചയുടെ ഫ്ലാഗ് ഓഫ് കെ.വി സുമേഷ് എം എൽ എ നിർവഹിച്ചു.റിട്ട. അധ്യാപിക എസ് ഗീതയ്ക്ക് നൽകി എം.എൽ.എ  ആദ്യ വിൽപന നടത്തി. 

 മത്സ്യഫെഡിന്റെ സഹകരണത്തോടെ  എം.എൽ.എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവിലാണ് അന്തിപച്ച സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചത്.  ജില്ലയിലെ വിവിധ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്നും മത്സ്യഫെഡ് ആയിക്കര മാപ്പിളബേ ഹാർബറിൽ സജ്ജമാക്കിയിട്ടുള്ള ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുക. 

tRootC1469263">

കടൽ, കായൽ മത്സ്യങ്ങൾക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്റ് ഫ്രീസിങ്ങ് പ്ലാന്റിൽ ഉല്‌പാദിപ്പിക്കുന്ന ചെമ്മീൻ, ചൂര എന്നീ മത്സ്യങ്ങളുടെ അച്ചാറുകൾ, കറിക്കൂട്ടുകൾ, ഫ്രൈ മസാല, ചെമ്മീൻ ചമ്മന്തി പൊടി, ചെമ്മീൻ റോസ്റ്റ് തുടങ്ങിയ മൂല്യവർദ്ധിത ഉൽപന്നങ്ങളും അന്തിപ്പച്ചയിലുടെ  ലഭ്യമാക്കും.

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ അനൂപ് ബാലൻ, മത്സ്യഫെഡ് ഭരണസമിതി അംഗം വി കെ മോഹൻദാസ്, മത്സ്യഫെഡ് മാനേജർ വി രജിത, ഫെറ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.പി മുരളികൃഷ്ണൻ, ഇടച്ചേരി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ അനിൽകുമാർ, റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ്  ഹനീഷ് കെ വാണിയംങ്കണ്ടി, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ  പങ്കെടുത്തു.
 

Tags