ശിശുക്ഷേമ സമിതി ജില്ലാ മത്സരം; മെസ്നക്ക് ഒന്നാം സ്ഥാനം

First place for Mesna in the Child Welfare Committee district level competition

തളിപ്പറമ്പ: ശിശുദിനാഘോഷത്തിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ജില്ലാതലത്തിൽ കുട്ടികൾക്ക് നടത്തിയ ഹയർസെക്കണ്ടറി വിഭാഗം കവിതാരചന, കഥാ രചന, ഉപന്യാസരചന എന്നീ മത്സരങ്ങളിൽ മൂന്നിനങ്ങളിലും കെ.വി. മെസ്ന ഒന്നാം സ്ഥാനം നേടി.

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ്.  കണ്ണൂരിൽ നടന്ന ശിശുദിനാഘോഷത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജ്  സമ്മാനം വിതരണം ചെയ്തു.

 വളരെ ചെറുപ്പത്തിലെ എഴുത്തിൽ മികവ് തെളിയിച്ച മെസ്നയുടെ കവിത കുട്ടികൾക്ക് പഠിക്കാനായി പാഠപുസ്തകത്തിലുണ്ട്. തളിപ്പറമ്പ് ജി.എം. യു.പി. സ്കൂൾ പ്രധാന അധ്യാപകൻ കെ.വി. മെസ്‌മറിന്റേയും കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക കെ. കെ. ബീനയുടെയും ഏക മകളാണ്.

Tags