കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലെ ആദ്യ കാമ്പസ് ഇന്റസ്ട്രീയൽ പാർക്ക് ; പയ്യന്നൂർ നെസ്റ്റ് കോളേജിൽ
കണ്ണൂർ:കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലെ ആദ്യ ഇന്റസ്ട്രീയൽ പാർക്ക് പയ്യന്നൂർ നെസ്റ്റ് കോളേജിൽ ആരംഭിക്കാൻ സർക്കാർ അംഗീകാരം ലഭിച്ചതായികോളേജ് ചെയർമാൻ എം പി എ റഹീം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കരിവെള്ളൂർ പഞ്ചായത്തിലെ കൂക്കാനത്തുള്ള പയ്യന്നൂർ നെസ്റ്റ് കോളേജിന്റെ സ്ഥലത്ത് തന്നെയാണ് സർക്കാരുമായി സഹകരിച്ച് ഇന്റസ്ട്രീയൽ പാർക്ക് ആരംഭിക്കുന്നത്. 2027 ക്ലാസുകൾ ആരംഭിക്കും ഫുഡ് പ്രോസസിംഗ് യൂണിറ്റ്, മഷ്റൂം കൾട്ടി വേഷൻ യൂണിറ്റ്, ചിൽഡ്രൻസ് പാർക്ക്,ഇ- വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കാറ്ററിംഗ് യൂണിറ്റ് ,ഗാർമെന്റ് ഫാഷൻഡിസൈനിങ്ങ് യൂണിറ്റ്, ഡ്രൈക്ലീനിംഗ് സെന്റർ, ഡൊമസ്റ്റിക് ക്ലീനിംഗ് യൂണിറ്റ് എന്നീ കോഴ്സുകളാണ് ആദ്യമായി ആരംഭിക്കുന്നത്.
tRootC1469263">
കേരളത്തിലെ വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതിനും തൊഴിൽ നേടുന്നതിനും പഠനത്തോടൊപ്പം ജോലിയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിനും രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികൾക്ക് അവരുടെ ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സുവർണ്ണാവസരരമാണ് സർക്കാർ നടപ്പിലാക്കുന്നത്. സേവന -വിതരണ-നിർമ്മാണ- ഉൽപ്പാദന മേഖലകളിലും ഐ ടി - എഐ ,ഇലക്ട്രിക്കൽ -ഇലക്ട്രിക്സ് , ഫുഡ് മേഖലകളിലും താല്പര്യമുള്ള നൂതന സംരഭകർക്കും കാമ്പസ് ഇൻഡ സ്ട്രീയൽ പാർക്കിൽ സംരംഭം ആരംഭിക്കാവുന്നതാണെന്ന് ചെയർമാൻ പറഞ്ഞു. സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള നോളജ് മിഷൻഅസാപ്പ്, കെ ഡിസ്ക്, കേരള സ്റ്റാർട്ടഡ് മിഷൻ, ബി എൽ എഫ് , ടാൽ റോപ്പ് തുടങ്ങിയ കമ്പനികളുമായി ഇതിന് എം ഒ യു ചെയ്തിട്ടുണ്ടെന്ന് റഹിം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പാൾഡോ: ജോസ് ലെറ്റ് മാത്യു, അസി: പ്രൊഫ: പ്രിയങ്ക എം എന്നിവരും പങ്കെടുത്തു.
.jpg)


