തളിപ്പറമ്പിൽ സൗഹൃദ കീഴാറ്റൂരിൻ്റെ ഒന്നാം വാർഷികം; സാമൂഹിക പ്രവർത്തകർക്ക് ആദരം
Apr 6, 2026, 14:05 IST
തളിപ്പറമ്പ : "സൗഹൃദ" കീഴാറ്റൂരിൻ്റെ ഒന്നാം വാർഷികാഘോഷം നഗരസഭ ചെയർപേഴ്സൺ പി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു.സൗഹൃദ പ്രസിഡൻ്റ് പ്രശാന്ത് കരിയിൽ അധ്യക്ഷത വഹിച്ചു.ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. വത്സല,നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ ,നഗരസഭ കൗൺസിലർ വി.രാഘവൻ എന്നിവർ സംസാരിച്ചു.
ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്,വൈൽഡ് റസ്‌ക്യൂവർ എം.സുജീന്ദ്രൻ,കർഷകൻ രജീഷ് കീഴാറ്റൂർ,ദേവി കരിയിൽ,കർഷകൻ രാഹുൽഎന്നിവരെ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ആദരിച്ചു.സൗഹൃദ സെക്രട്ടറി വിനീഷ് കാവുംചാൽ സ്വാഗതവും ട്രഷറർ സുമേഷ് വണ്ണാരപ്പുരയിൽ നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.
.jpg)


