കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ കാൽ വഴുതി യുവാവും കിണറ്റിൽ; രക്ഷപ്പെടുത്തി ഇരിട്ടി അഗ്നിരക്ഷാ സേന

While trying to rescue a cat that had fallen into a well, a young man slipped and fell into the well; Firefighters rescued him and put him to sleep
While trying to rescue a cat that had fallen into a well, a young man slipped and fell into the well; Firefighters rescued him and put him to sleep

ഇരിട്ടി: മണിക്കടവ് ആനപ്പാറയിൽ കിണറിൽ വീണ പൂച്ചയെ രക്ഷിച്ച് തിരികെ കയറുന്നതിനിടെ യുവാവ് കാൽ വഴുതി കിണറിൽ വീണു. യുവാവിനെ ഇരിട്ടി അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. 

മണിക്കടവ് സ്വദേശി ജിബിനാണ് വീടിനു മുന്നിലെ കിണറിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താൻ കിണറിൽ ഇറങ്ങിയത്. തിരികെ കയറുന്നതിനിടെ 15 കോൽ ആഴത്തിലുള്ള കിണറിലേക്ക് വീഴുകയായിരുന്നു. കിണറിൽ വെളളം ഉണ്ടായതിനാൽ വീഴ്ചയിൽ പരിക്ക് പറ്റിയില്ല.

tRootC1469263">

Tags