ഓൺലൈൻ പടക്ക വ്യാപാരം സർക്കാർ തടയണം : ഭാരതീയ വ്യാപാരി വ്യവസായി സംഘം


കണ്ണൂർ : കേരളത്തിലെ പടക്ക വ്യാപാരത്തെ പ്രതിസന്ധിയിലേക്ക് കടത്തിവിടുന്ന തരത്തിലുള്ള ഓൺലൈൻ വ്യാപാരം നിർത്തലാക്കണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2018 ൽ സുപ്രീം കോടതി നിരോധിച്ച ഓൺലൈൻ പടക്ക വ്യാപാരം നിർത്തലാക്കാൻ സർക്കാരും പൊലിസും കർശന നടപടി സ്വീകരിക്കണം. നിയമം ലംഘിച്ച് മറ്റു പാർസലുകളുടെ കൂടെയാണ് പടക്കങ്ങൾ വാഹനങ്ങളിൽ അപകടകരമായി കൊണ്ടുവരുന്നത്.
ശിവകാശിയിൽ നിന്നും ഓൺലൈനായി വ്യക്തികളിലേക്ക് എത്തിക്കുന്നത് വഴി കേരള സർക്കാരിന് കിട്ടേണ്ട ജി.എസ്.ടി വിഹിതം നഷ്ടപ്പെടുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡൻ്റ് പി.എസ് പ്രകാശ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പി സുമേഷ്. എ.വി ഹരീഷ് കുമാർ, ടിൻ്റോ ജേക്കബ്, ദിവ്യ ന്ത് രാജീവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
