തളിപ്പറമ്പിൽ മാലിന്യം തള്ളുന്ന കുളത്തിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപെടുത്തി
തളിപ്പറമ്പ്: മാലിന്യം തള്ളുന്ന കുളത്തില്‍ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി.ഇന്നലെ വൈകുന്നേരം 4.25 നായിരുന്നു സംഭവം.തളിപ്പറമ്പ് കാക്കാത്തോട് ബസ്റ്റാന്റിന് സമീപം ഉപേക്ഷിക്കപ്പെട്ട പുതിയടത്ത്കാവിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പശു അകപ്പെട്ടത്.
മാലിന്യങ്ങള്‍ തള്ളുന്നതിനാൽ ഉപയോഗശൂന്യമായ കുളത്തില്‍ നിന്ന് കരയിലേക്ക് കയറാനാവാതെ വിഷമിച്ച പശുവിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരാണ് അഗ്നിരക്ഷസേനയെ വിവരമറിയിച്ചത്.സ്റ്റേഷന്‍ ഓഫീസര്‍ ടി.കെ.നിധീഷിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് പശുവിനെ പുറത്തെടുത്തത്.സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.സുനില്‍കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ രാജീവന്‍, ദിഗേഷ്, അനൂപ്, അനീഷ്, അമല്‍, വിനോദ്കുമാര്‍, ഹോംഗാര്‍ഡ് ജയന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
.jpg)

