കാസർകോട് സീതാംഗോളിയിൽ വൻ തീപ്പിടിത്തം : ഹാർഡ് വെയർ കട കത്തി നശിച്ചു

Major fire breaks out in Kasaragod's Seetangoli: Hardware store gutted
Major fire breaks out in Kasaragod's Seetangoli: Hardware store gutted

കാഞ്ഞങ്ങാട് : കാസർകോട് ജില്ലയിലെ സീതാംഗോളി മുഖാരിക്കണ്ടത്ത് ഹാർഡ്‌വെയർ സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. ബദിയഡുക്കയിലെ അർഷാദിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന ‘ഹാർസ്’ ഹാർഡ്‌വെയർ വ്യാപാര സ്ഥാപനത്തിലാണ് ഞായറാഴ്ച്ച പുലർച്ചെ തീപ്പിടിത്തം ഉണ്ടായത്.

സ്ഥാപനത്തിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ നിന്നായി രണ്ട് വീതം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു.

tRootC1469263">

തീയണക്കുന്നതിനിടെ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥന് നിസാര പരുക്കേറ്റു. കുമ്പള പൊലീസും സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമയുടെ പരാതി.

Tags