കണ്ണൂർ തളിപ്പറമ്പിനെ ഞെട്ടിച്ച തീപ്പിടിത്തം; സർക്കാർ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി, വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

Fire breaks out in Kannur's Taliparamba; All government promises have been dashed, traders launch protest

 കണ്ണൂർ :  തളിപ്പറമ്പിൽ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് സർക്കാർ വാഗ്‌ദാനം ചെയ്ത ആനുകൂല്യമോ സഹായകമോ ഇതുവരെ ലഭിച്ചില്ല.2025ഒക്ടോബർ ഒമ്പതാം തീയതി വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അഗ്നിബാധ ഉണ്ടായത്. ഏകദേശം 40 ഓളം സംരംഭങ്ങളും നൂറോളം കുടുംബങ്ങളും അവിടെയുളള വിൽക്കലങ്ങൾ, ചരക്കുകൾ , മറ്റ് മെഷീനറി സാധനങ്ങളൊക്കെ കത്തി അമർന്നു. വ്യാപാരികളും അതുപോലെ തന്നെ അവരെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും അതുപോലെ തന്നെ വാടക വാങ്ങി ജീവിക്കുന്ന കെട്ടിട ഉടമകളൊക്കെ വലിയ പ്രതിസന്ധിയിലായി. കണ്ണൂർ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഇടപെടലും അവർ നൽകിയ  സഹായധനവും  മാത്രമാണ് വ്യാപാരികൾക്ക് ലഭിച്ചതെന്ന് തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.   

'സർക്കാറിൻ്റെ ഭാഗത്തുനിന്നുള്ള സഹായങ്ങൾ ലഭിക്കുന്നതിനുവേണ്ടി തീപിടിച്ച അന്ന് മുതൽ ഇന്നലെവരെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ നാട്ടിൽ ദുരന്തം നടന്നാൽ സഹായിക്കേണ്ട സർക്കാറും ഉദ്യോഗസ്ഥരും ഇതുവരെയും സഹായധനം വ്യാപാരികൾക്ക് നൽകിയില്ല. കൃത്യമായ രീതിയിൽ വെരിഫിക്കേഷൻ അതുപോലെതന്നെ നഷ്ടപരിഹാരത്തിനു വേണ്ടിയിട്ടുള്ള അപേക്ഷകളും സിസ്റ്റമാറ്റിക് ആയിട്ട് തന്നെ ഉദ്യോഗസ്ഥർക്കും വകുപ്പിനും നൽകിയെങ്കിൽ പോലും ഇതുവരെയും ഒരു രൂപ പോലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായമോ ആനുകൂല്യമോ ലഭിച്ചില്ല വ്യാപാര സ്ഥാപനങ്ങൾ തുടർന്ന് നടത്തുമ്പോൾ സർക്കാരിന്റെയും ഉദ്യോഗസ്ഥന്മാരുടെയും ഭാഗത്തുനിന്ന് സഹായം നൽകേണ്ട സമയത്ത് ചില ഉദ്യോഗസ്ഥന്മാർ നടപടി പൂർത്തീകരണം വൈകിപ്പിക്കുകയായിരുന്നു. 

കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ച വ്യാപാരികൾക്കും അതുപോലെതന്നെ സംരംഭകർക്കും പ്രത്യേക പാക്കേജ് ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ മാസങ്ങൾ കഴിഞ്ഞു ഇരുവരെയും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടും എംഎൽഎ വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരെ കണ്ടു നിവേദനങ്ങളും പ്രയാസങ്ങളും വ്യാപാരികളുടെ ദുരവസ്ഥയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൃത്യമായ രീതിയിൽ അപേക്ഷകൾ നൽകുകയും വ്യാപാരികൾ വലിയ പ്രതീക്ഷയിൽ കടങ്ങൾ വാങ്ങിയും സ്വർണവും സ്ഥലവും വിറ്റും കെട്ടിടത്തിലെ ഭൂരിഭാഗം വ്യാപാരികളും സ്ഥാപനം തുറന്നെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായം പ്രതീക്ഷിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ പല രേഖകളും സർക്കാർതലത്തിൽ എത്തിയില്ല എന്നുള്ള വിവരമാണ് ലഭിച്ചിരിക്കുന്നത്.

 എന്നാൽ ഔദ്യോഗിക അത് സംഘടനയ്ക്ക് ലഭിച്ചത് വ്യാപാരികളുടെ രേഖകൾ ഉത്തരവാദിത്തപ്പെട്ട വകുപ്പുകളിൽ ലഭിച്ചു എന്നുള്ളതാണ്. നിലവിൽ വ്യാപാരികളും സംഘടനകളും വലിയ ധർമ്മസങ്കടത്തിലാണ് പുതുതായി വന്ന ഭരണകർത്താക്കൾ വ്യാപാരികൾക്കുള്ള ആനുകൂല്യം സഹായധനവും പാക്കേജും അനുവദിച്ചു തരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു സഹായം ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളും നടപടികളും നടത്തണം എന്നാണ് സംഘടന ആലോചിക്കുന്നത്. പുതിയ സർക്കാർ നല്ലൊരു പാക്കേജ് തരുമെന്ന് പ്രതീക്ഷിക്കുന്നതായും  തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പറഞ്ഞു.വാർത്താസമ്മേളനത്തിൽ  തളിപ്പറമ്പ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്
കെ.എസ്. റിയാസ്, ജനറൽ സെക്രട്ടറി വി.താജുദ്ദീൻ,ട്രഷറർ ടി ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.
 

Tags