കണ്ണൂർ ദസറയിൽ ഇന്ന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

Film stars will participate in the Kannur Dasara today.


കണ്ണൂർ: കണ്ണൂർ ദസറയിൽ ഇന്ന് സാംസ്കാരിക സമ്മേളനം  മന്ത്രി കെ എം ഷാജി ഉദ്ഘാടനം  ചെയ്യും. കോർപറേഷൻ കൗൺസിലർ വി കെ പ്രകാശിനി  അധ്യക്ഷത വഹിക്കും. കൗൺസിലർ നിസാമി സി സ്വാഗതം പറയും. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ പ്രേംകുമാർ, സിനിമാതാരം നിഖില വിമൽ എന്നിവർ വിശിഷ്ടാതിഥികളാകും.

 തുടർന്ന് നിയോണ നിഖിൽ അവതരിപ്പിക്കുന്ന ഭരതനാട്യം, പള്ളിക്കുന്ന് ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്, ശാസ്താംകോട്ടം ശിവ ക്ഷേത്രം വനിതാവേദി അവതരിപ്പിക്കുന്ന തിരുവാതിര, സായം പ്രഭാ ഹോം അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, ആരഭി കലാകേന്ദ്രം അവതരിപ്പിക്കുന്ന ഡാൻസ്, ചിലങ്ക മാതൃസമിതി അവതരിപ്പിക്കുന്ന കോൽക്കളി, കലാമണ്ഡലം വിമലാദേവി, ചലങ്കാ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവയ്ക്ക് ശേഷം ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ, അഥീന ഫോക് മെഗാ ഷോ  എന്നിവ അരങ്ങേറും.

Tags