പയ്യന്നൂരിൽ കഞ്ചാവുമായി സിനിമാ സഹസംവിധായകൻ അറസ്റ്റിൽ
May 6, 2025, 14:45 IST
പയ്യന്നൂർ :പയ്യന്നൂരിൽ സിനിമാ അസോസിയേറ്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് ഇന്നലെ രാത്രി പിടിയിലായത്.
'കാസർഗോൾഡ്' എന്ന സിനിമയുടെ സഹ സംവിധായകനാണ് നിധീഷ്. സ്വന്തം ഉപയോഗത്തിനാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലിസ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയിട്ടുള്ളത്.
.jpg)


