ടെക്നോളജിയെ മുതലെടുത്ത് ഇന്ത്യയിൽ ഫാസിസം വളരുന്നു : സി.പി ജോൺ

Fascism is growing in India by taking advantage of technology CP John
Fascism is growing in India by taking advantage of technology CP John

കണ്ണൂർ : ഇന്ത്യയിൽ പുതിയൊരു രീതിയിലുള്ള ഫാസിസം വളർന്നു വരികയാണെന്ന് സി.എം.പി ജന: സെക്രട്ടറിസി.പി. ജോൺ. ടെക്നോളജിയെ മുതലെടുത്താണ് പുതിയ ഫാസിസം വളർന്നു വരുന്നത്. സി.എം. പി ജില്ല കമ്മിറ്റി കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടത്തിയ എം.വി.ആർ പതിനൊന്നാം ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി. ജോൺ.

tRootC1469263">

ഒരു വശത്ത് ടെക്നോളജിയെ ഉപയോഗിച്ച് മനുഷ്യന്റെ സുഖ സൗകര്യങ്ങൾ എല്ലാം വികസിപ്പിക്കുമ്പോൾ മറുവശത്ത് ജനതയുടെ ബോധത്തെയും വിശ്വാസത്തെയും അവരറിയാതെ തന്നെ സഹസ്രാബ്ദങ്ങൾ പിറകിലേക്ക് വലിക്കയാണ് ഇന്ത്യയിലെ ഫാസിസം ചെയ്യുന്നത്. ഇത് അപകടകരമായ ഒരവസ്ഥയാണ്. അതിനെ പ്രതിരോധിക്കുകയാണ് നവചിന്താ കമ്മ്യൂണിസ്റ്റ്കാരുടെയും ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെയും ഇന്നത്തെ ചുമതല എന്നും സി.പി. ജോൺ പറഞ്ഞു.

സി.എം.പി. സംസ്ഥാന സെക്രട്ടറി സി.എ.അജീർ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ്, ചുര്യായി ചന്ദ്രൻ , എം.വി.ഗിരീഷ് കുമാർ , ഇല്ലിക്കൽ അറസ്തി,പി. സുനിൽകുമാർ ,വി.കെ. രവീന്ദ്രൻ, മാണിക്കര ഗോവിന്ദൻ, സുധീഷ് കടന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Tags