നാടുകാണിയിൽ ഫാം ഉടമയായ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവം ; രണ്ട് പ്രതികൾക്ക് 10 വർഷം വീതം തടവും 6.5 ലക്ഷം രൂപ പിഴയും

Incident in Nadukani, Taliparamba, where a young farm owner’s hand was severed: Two accused sentenced to 10 years of imprisonment each and fined Rs 6.5 lakh.

 2015 നവംബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ മിഥുൻ പി. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതി പ്രമോദിന് മിഥുനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ്  കേസ്. അക്രമത്തിൽ മിഥുന്റെ  ഇടതുകൈപ്പത്തി അറ്റുപോയിരുന്നു.

 തളിപ്പറമ്പ് : നാടുകാണിയിൽ ഫാം ഉടമയായ  ഇരിണാവ് സ്വദേശി മിഥുൻ പി വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  കേസിൽ രണ്ട് പ്രതികൾക്ക് 19 വർഷം തടവും 6.5 ലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണപുരം നടക്കൽ സി ഹൗസിലെ പ്രമോദ്, ചെറുകുന്നിലെ കെ.വി രജീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.എൻ പ്രശാന്ത്‌ ആണ് വിധി പ്രസ്താവിച്ചത്. പ്രതികൾ 10 വർഷം തടവ് അനുഭവിച്ചാൽ മതിയാവും. 

 2015 നവംബർ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാടുകാണിയിൽ ഫാം നടത്തുന്ന ഇരിണാവ് കച്ചേരിത്തറയിലെ മിഥുൻ പി. വിജയനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതി പ്രമോദിന് മിഥുനോടുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ്  കേസ്. അക്രമത്തിൽ മിഥുന്റെ  ഇടതുകൈപ്പത്തി അറ്റുപോയിരുന്നു.

പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു.ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞ മിഥുനിന് 28 ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവായിരുന്നു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.എൻ പ്രശാന്ത്‌ ആണ് കേസിൽ വിധി പ്രസ്താവിച്ചത്.
 കണ്ണപുരം നടക്കൽ സി ഹൗസിലെ പ്രമോദ്, ചെറുകുന്നിലെ  കെ.വി രജീഷ് എന്നിവർക്കാണ് 19 വർഷം തടവും 6.5 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്.

കേസിൽ സംശയത്തിന്റെ ആനുകൂല്യത്തിൽ മൂന്നും നാലും പ്രതികളായ ചെറുകുന്നിലെ എ. ഷിനോദ്, പൂങ്കാവ് ആരംഭൻ ഹൗസിൽ എ.എഫ് ജിജിൽ  എന്നിവരെ വെറുതെവിട്ടിരുന്നു. കേസിലെ പിഴത്തുക അക്രമത്തിനിരയായ മിഥുൻ പി വിജയന് നൽകണം. വിവിധ വകുപ്പുകളിലായി 19 വർഷം തടവ് ശിക്ഷ വിധിച്ചെങ്കിലും 10 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയെന്ന് വിധിന്യാത്തിൽ പറയുന്നു. വിധി കേൾക്കാൻ മിഥുനും കോടതിയിൽ എത്തിയി രുന്നു.പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു.രമേശൻ ഹാജരായി.

Tags