മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എം. പി. സുകുമാരന് യാത്രയയപ്പ് നൽകി

A farewell was accorded to Manorama Special Correspondent M. P. Sukumaran.

 പാലക്കാട് :  സർവീസിൽനിന്ന് വിരമിച്ച മലയാള മനോരമ പാലക്കാട് ബ്യൂറോ ചീഫും സ്പെഷ്യൽ കറസ്പോണ്ടൻ്റുമായിരുന്ന എം.പി. സുകുമാരന് പാലക്കാട് പ്രസ് ക്ലബ് യാത്രയപ്പ് നൽകി. പാലക്കാട് ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് റാഫി എൻ.എൻ. ഉദ്ഘാടനം ചെയ്തു. 

പ്രസ് ക്ലബ് പ്രസിഡൻ്റ്  നോബിൾ ജോസ് അധ്യക്ഷനായി. കേരള പത്രപ്രവർത്തകർ യൂണിയൻ സംസ്ഥാന ഖജാൻജി മധുസൂദനൻ കർത്ത, എ.എം. മുരളീധരൻ നായർ, രമേഷ് എഴുത്തച്ഛൻ, എൻ. സുസ്മിത, എൻ. രമേഷ്, ബീന ഗോവിന്ദ്, സി.ആർ. ദിനേഷ് , പി.കെ. ഹരീഷ്, എ.കെ. ഹാരിസ്, ഷാരിഖ് നവാസ് തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ്ബ്  വൈസ് പ്രസിഡൻ്റ് എം. മുഹമ്മദ് ഷാഫി സ്വാഗതവും ഖജാൻജി ടി.എസ്.  മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

Tags