മനം നിറഞ്ഞ് !! കണ്ണൂരിൽ പ്രധാന അധ്യാപിക കെ വി ദീപയ്ക്ക് യാത്രയയപ്പ് നൽകി കുട്ടികളുടെ സംഗമം

Heartfelt!! Children's gathering bid farewell to head teacher KV Deepa in Kannur

 കിഴുന്ന : കിഴുന്ന സെൻട്രൽ യു പി സ്കൂൾ ശതവാർഷികാഘോഷങ്ങളുടെ ഭാഗമായി, ഈ അധ്യയന വർഷം വിരമിക്കുന്ന പ്രധാന അധ്യാപിക കെ വി ദീപ ടീച്ചർ പഠിപ്പിച്ച കുട്ടികളുടെ സംഗമം ടീച്ചർക്കൊപ്പം എന്ന പേരിൽ  നടത്തി. പൂർവ്വ വിദ്യാർത്ഥിയും  വയനാട് ഗവ. എൻജിനീയറിങ് കോളേജ് പ്രൊഫസറുമായ  ധനേഷ് ചട്ട ഉദ്ഘാടനം ചെയ്തു.

tRootC1469263">

ശതവാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ജനു ആയിച്ചാൻകണ്ടി അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് കെ കെ മനോഹരൻ, പി അനസൂയ,ടി എം സീത, കെ.രമ,എം വി അജിത, കെ.രവീന്ദ്രൻ, സി. റിമിത്ത്, എം.വി. ലക്ഷ്മണൻ,കെ ലിനി, കെ പ്രജിത്ത്, അർഹന ഹരികൃഷ്ണൻ, കെ.വി.ലേഷ്മ എന്നിവർ സംസാരിച്ചു. കലാപരിപാടികളും വിനോദകായിക മത്സരങ്ങളും നടന്നു.

Tags