മോഹൻലാലിൻ്റെ ജന്മദിനത്തിൽ ഇരിട്ടിയിൽ അന്നദാന പുണ്യവുമായി ഫാൻസ് അസോസിയേഷൻ

Fans Association with Annadana Punyam in Iritti on Mohanlal's birthday
Fans Association with Annadana Punyam in Iritti on Mohanlal's birthday

ഇരിട്ടി : അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്. മോഹൻലാലിൻറെ ജന്മ ദിനത്തോടനുബന്ധിച്ചാണ് അന്നം അഭിമാനം പദ്ധതിക്ക് കൈത്താങ്ങായി മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ രംഗത്തെത്തിയത്.

ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിവരുന്ന അന്നം അഭിമാനം പദ്ധതിയുടെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ വെച്ചു നടന്ന ചടങ്ങിൽ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളായ നിപുൻ എം, മണികണ്ഠൻ കെ എം, മിഥുൻ, വിഷ്ണു എന്നിവരിൽ നിന്നും ഇരിട്ടി ഡി വൈ എസ് പി ധനഞ്ചയ ബാബു പി കെ ഭക്ഷണം ഏറ്റുവാങ്ങി.

tRootC1469263">

അന്നം അഭിമാനം പദ്ധതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ജി ശിവരാമകൃഷ്ണൻ, സുരേഷ് ബാബു കെ, പദ്ധതി യുടെ സന്നദ്ധ സഹായി സജീഷ് പുത്തൻ പുരയിൽ എന്നിവർ പങ്കെടുത്തു.

Tags