ഇരിണാവിൽ ചവിട്ടി കള്ളൻ : ഫാൻസി കടയിൽ നിന്നും മൂവായിരം രൂപ കവർന്നു
ചെറുകുന്ന്: ഇരിണാവിലെ ഫാൻസി കടയിൽ കയറിയ കള്ളൻ പുറത്തിട്ട ചവിട്ടി കൊണ്ട് മുഖം മറച്ച് മോഷണം നടത്തി;.3000 രൂപയാണ് കവർന്നത് | സി സി ടി വി ദൃശ്യങ്ങൾ ഫ്രൂട്ട്സ് കടയും ഫാൻസി കടയും കുത്തി തുറന്നാണ് മോഷ്ടാവ് പണം കവർന്നു. രക്ഷപ്പെട്ടത്. ഇരിണാവ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നളന്ദ ഫ്രൂട്ട്സ് കടയിലും ഫാൻസി കടയിലുമാണ് മോഷണം നടന്നത്.
tRootC1469263">ഇരിണാവ് സ്വദേശികളായ സഹോദരങ്ങൾ മനോഹരൻ്റെയും മോഹനൻ്റെയും ഉടമസ്ഥതയിലുള്ള നളന്ദ ഫ്രൂട്സ് ഷോപ്പിലും ഫാൻസിയിലുമാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഫ്രൂട്സ് കടയിലെ മേശയിൽ സൂക്ഷിച്ച 3000 രൂപയും നാണയങ്ങളും, ഫാൻസി കടയിൽ നിന്നും മേശയിൽ സൂക്ഷിച്ച 200 രൂപയും നാണയങ്ങളും കവർന്നു. കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്നത്. ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടമകൾ കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കട പരിശോധന നടത്തി. ഉടമകൾപോലീസിൽ പരാതി നൽകി. കടയിൽ നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്.
.jpg)


