കാടാച്ചിറയില്‍ ഇരുനിലകെട്ടിടത്തിന്റെ പിന്‍ഭാഗം തകര്‍ന്നുവീണു; താമസക്കാരായ രണ്ടുകുടുംബങ്ങള്‍ രക്ഷപ്പെട്ടു

google news
dzh

 തലശേരി: കാടാച്ചിറയില്‍ ഇരുനില കെട്ടിടത്തിന്റെ പിന്‍ഭാഗം തകര്‍ന്നുവീണു. കെട്ടിടത്തില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങള്‍ രക്ഷപ്പെട്ടു. കാടാച്ചിറ പിഎച്ച്‌സി റോഡില്‍ എല്‍പി സ്‌കൂളിന് സമീപത്തെ ഇരുനില കെട്ടിടമാണ് തകര്‍ന്നത്. മുകളിലത്തെ നിലയില്‍ എ.കെ.ഫഫീറിന്റെ കുടുംബവും താഴത്തെ നിലയില്‍ റഫീഹാത്തിന്റെ കുടുംബവുമായിരുന്നു. 

കഴിഞ്ഞ ദിവസം  രാവിലെ 9.45ന് കെട്ടിടത്തിന്റെ പിന്നിലുള്ള ഭാഗം ഉഗ്ര ശബ്ദത്തോടെ തകര്‍ന്ന് വീഴുകയായിരുന്നു. ശബ്ദം കേട്ട് താഴെത്തെയും മുകളിലത്തെയും നിലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പരിസരവാസികളും ഓടിയെത്തിയിരുന്നു.

കെട്ടിടത്തിന്റെ ബാക്കി ഭാഗങ്ങളും വിണ്ടുകീറി ഏത് സമയവും വീഴാമെന്ന അവസ്ഥയിലാണ്. രണ്ട് കുടുംബങ്ങളെയും സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചു.മുന്‍പ് ദിനേശ് ബീഡി കമ്പനിയായിരുന്നു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് കെട്ടിടം വാടകയ്ക്ക് നല്‍കി വരികയായിരുന്നു. സമീപത്ത് തന്നെയുള്ള ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കടമ്പൂര്‍ വില്ലേജ് അധികൃതരും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.

Tags