കണ്ണൂർ ജില്ലയിൽ കള്ളവോട്ടിന് പകരം സഹായി വോട്ട് വ്യാപകം, പ്രിസൈഡിങ് ഓഫീസർമാർ കൂട്ടുനിൽക്കുന്നു: ബിജെപി
കണ്ണൂർ: കണ്ണൂർ ജില്ലയിൽ കള്ളവോട്ടിന് പകരം സഹായി വോട്ട് വ്യാപകമെന്ന് ബിജെപി.ജില്ലയിൽ സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ്. സഹായി വോട്ട് വ്യാപകമായി ചെയ്യുകയാണ്. വിറക് വെട്ടുന്നവന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഡ്രൈവർ പണിയെടുക്കുന്നവന്റെയുമൊക്കെയായി സഹായി വോട്ട് ചെയ്യുകയാണ്. ഇതിന് ഒരു വിഭാഗം പ്രിസൈഡിങ് ഓഫീസർമാർ കൂട്ടുനിൽക്കുന്നു. ഇത്തവണ പരേതർ പുനജ്ജനിക്കുന്നില്ല. ഇന്നലെവരെ നന്നായി കാഴ്ചശക്തി ഉണ്ടായിരുന്നവരെ തെരഞ്ഞെടുപ്പ് ദിവസം അന്ധന്മാരാക്കുന്നുവെന്നും ബിജെപി കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് കഴിഞ്ഞാൽ കാഴ്ചശക്തി പൂർവ്വാധികം ശക്തിയോടെ തിരിച്ചു കിട്ടും.ഇത്തവണ പരേതർ പുനർജ്ജനിക്കുന്നില്ല. പകരം സഹായം വോട്ട് അന്യായമായി വ്യാപകമായി ചെയ്യുകയാണ്. ജനാധിപത്യത്തെ സിപിഎം വെല്ലുവിളിക്കുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു. കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥന്മാരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി പകരം ഉദ്യോഗസ്ഥരെ നിയമിക്കണം. തെരഞ്ഞെടുപ്പ് നിരീക്ഷകന്മാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണം - കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.
.jpg)


