കണ്ണൂർ ചുടലയിൽ വനിതാ ഹോട്ടലിനെ ലക്ഷ്യമിട്ട് വ്യാജ പ്രചരണം: കള്ളം പൊളിച്ച് നാട്ടുകാരും മഹല്ലും , എസ്.പിക്കടക്കം പരാതി നൽകി
തളിപ്പറമ്പ: ചുടലയിൽ സ്ത്രീകൾ നടത്തുന്ന ഹോട്ടലിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം അഴിച്ചുവിട്ടത് പൊളിച്ച് മഹല്ലുകമ്മിറ്റിയും നാട്ടുകാരും വ്യാപാരികളും . കച്ചവടം തകർക്കാൻ ലക്ഷ്യമിട്ട് പ്രചരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉടമകൾ റൂറൽ എസ്.പി അനൂജ് പലിവാളിനും പരിയാരം പോലീസിനും പരാതി നൽകി.
tRootC1469263">ചുടല- സി.പൊയിൽ റോഡിൽ മസ്‌ജിദിന് സമീപത്തെ കസിൻസ് നെസ്റ്റ് കഫേക്ക് എതിരെയാണ് ഇന്നലെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരണം നടന്നത്. പാരമ്പര്യവൈദ്യൻ കൂടിയായ കോരൻപീടിക കൊട്ടിയൂർ നന്മഠം ക്ഷേത്രത്തിന് സമീപത്തെ മീത്തലെ വിട്ടിൽ ശ്രീകുമാർ, ഭാര്യ ധന്യ, ബന്ധു ഉഷ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ധന്യയും ഉഷയുമാണ് സ്ഥാപനം നടത്തുന്നത്.സ്ഥാപനത്തിൽ വിഭവങ്ങളിൽ പന്നി നെയ്യും കള്ളും ഉപയോഗിക്കുന്നെന്നായിരുന്നു ഒരു സ്ത്രീയുടെ ശബ്‌ദസന്ദേശം.
ഭക്ഷ്യ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി പന്നി നെയ്യ് ഉപയോഗിക്കുന്നതിനാൽ പിഴ ഈടാക്കി എന്നും സന്ദേശത്തിലുണ്ട്. എന്നാൽ ജില്ലയിൽ പലയിടത്തും ഹോട്ടലുകളിൽ പന്നിയിറച്ചിയും നെയ്യും ഉപയോഗിക്കുന്നുണ്ട്. പന്നിയിറച്ചിയാണെങ്കിൽ ബോർഡും വെക്കും. പലതരത്തിലുള്ള ആൾക്കാർ എത്തുന്നതിനാൽ മിക്ക ഹോട്ടലുകാരും പന്നിനെയ്യ് മറ്റുവിഭവങ്ങളിൽ ഉപയോഗിക്കാറുമില്ല. ഇതിന് നിയമപരമായി തടസമൊന്നുമില്ല. പന്നി നെയ്യ് ഉപയോഗിച്ചാൽ ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കാനുള്ള വകുപ്പും ഇല്ല. ഈ വസ്‌തുത മനസിലാക്കാതെയാണ് പന്നിനെച്ച് ഉപയോഗിച്ചതിന് നടപടി സ്വീകരിച്ചെന്ന രീതിയിൽ പ്രചരണമുണ്ടായത്. സ്ഥാപനം ഉദ്യോഗസ്ഥർ പൂട്ടിയതായും പറയുന്നുണ്ട്.
എന്നാൽ മസ്‌ജിദ് പ്രവർത്തിക്കുന്നതിനാൽ ആ ബഹുമാനം എപ്പോഴും തങ്ങൾ പാലിക്കാറുണ്ടെന്നും പചരണം വ്യാജമാണെന്നും ശ്രീകുമാർ പറഞ്ഞു.കോരൻപീടികയിലെ കൊട്ടിയൂർ നന്മഠം ക്ഷേത്ര കമ്മിറ്റി ഭാരവാഹി കൂടിയാണ് ശ്രീകുമാർ. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഇന്നലെയും ഇന്നും നാളെയും ഹോട്ടലിന് അവധിയാണ്. ഇതാണ് ഫോട്ടൽ ഉദ്യോഗസ്ഥർ അടപ്പിച്ചതാണെന്ന നിലയിൽ പ്രചരിപ്പിച്ചത്.
ഇവിടുത്തെ ബീഫ്- ചിക്കൻ വിഭവങ്ങളും തട്ടുദോശയും തേടി നിരവധിയാളു കൾ ദൂരസ്ഥലങ്ങളിൽ നിന്നടക്കം എത്താറുണ്ട്. 24 ഓളം ജോലിക്കാരിൽ അധികവും സ്ത്രീകളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്നതും നിരവധി പേർക്ക് തൊഴിൽ നൽകുന്നതും ഇഷ്ടപ്പെടാത്ത ആരോ സ്ഥാപനത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുഷ്പ്രചരണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇന്നലെ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ പ്രദേശത്തെ മഹല്ല് കമ്മിറ്റികൾ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അനാവശ്യ പ്രചരണം നടത്തി വ്യവസായം തകർക്കരുതെന്ന് മഹല്ലുകാർ അറിയിച്ചു. തക്കാരം റസ്റ്റോറൻ്റ് ഉടമ ഷാനവാസ് കടയുടമ ശ്രീകുമാറിനെ ബന്ധപ്പെട്ട് സംഭവ ത്തിൻ്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന മറ്റൊരു ശബ്ദ സന്ദേശവും പങ്കുവെച്ചതോടെയാണ് ആളുകൾ വ്യാജ പ്രചരണം തള്ളിക്കളഞ്ഞത്.
.jpg)

