പാനൂരിൽ വ്യാജ ബയോ ക്യാരി ബാഗുകള്‍ പിടികൂടി

Fake bio-carry bags seized in Panur
Fake bio-carry bags seized in Panur

പാനൂർ :തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാനൂര്‍ നഗരസഭാ പരിധിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ക്യാരി ബാഗുകള്‍ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാര സ്ഥാപനത്തില്‍ നിന്നും 68 കിലോ വ്യാജ ബയോ ക്യാരി ബാഗുകളാണ് പിടികൂടിയത്. കവറിന് പുറത്തുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്‌ളോറോ മീഥൈനിന്‍ ടെസ്റ്റില്‍ നിരോധിത പ്‌ളാസ്റ്റിക് ആണെന്ന് സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു. 10000 രൂപ പിഴ ചുമത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി.

tRootC1469263">

എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ.ആര്‍ അജയകുമാര്‍, പി.എസ് പ്രവീണ്‍, ക്ലീന്‍ സിറ്റി മാനേജര്‍ ശശി നടുവിലാക്കണ്ടിയില്‍, പബ്ലിക് ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് റഫീഖ് അലി, വിസിയ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Tags