തലശേരി നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ പഴയങ്ങാടി എഴോം സ്വദേശിയായ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു

A young man from Ezhom, Pazhayangadi, who was found unconscious under mysterious circumstances in Thalassery town, has died while undergoing treatment.

തലശേരി: തലശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ പഴയങ്ങാടി സ്വദേശിയായയുവാവ് ചികിത്സയിലിരിക്കെ മരണമടഞ്ഞു പഴയങ്ങാടി ഏഴോം സ്വദേശി പറമ്പത്ത് വീട്ടിൽ എസ്.കെ. ശ്രീകാന്താണ് (41) മരണമടഞ്ഞത്.വ്യാഴാഴ്ച രാത്രി 10 ന് ദേഹമാസകലം രക്തം പുരണ്ട നിലയിൽ അബോധാവസ്ഥയിൽ കണ്ട ശ്രീകാന്തിനെ നാട്ടു കാറിൽചിലർ ചേർന്ന് തൊട്ടടുത്തതലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് മരണം സംഭവിച്ചത്.

കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ ടിക്കറ്റ് ഇയാളുടെ കൈവശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ ദീപു എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ശ്രീകാന്ത്. പരേതനായ ശ്രീധരന്റെയും കോമളത്തിന്റെയും മകനാണ്. അവിവാഹിതനാണ്. മറ്റൊരു സഹോദരൻ: ശ്രീജേഷ്.

അതേസമയം ശ്രീകാന്തിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകൾ കാണാതായിട്ടുണ്ടെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. തലശേരി ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്

Tags