ഏഴിമലയിലെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം രാഷ്ട്രപതി മിസോറാമിലേക്ക് മടങ്ങി

After receiving the salute at the passing-out parade in Ezhimala, the President returned to Mizoram.

മട്ടന്നൂർ: രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുർമു മിസോറാമിലേക്ക് യാത്ര തിരിച്ചു. ഇന്ന് (നവംബർ 28) പകൽ 11.35-ഓടെയാണ് ഇന്ത്യൻ വായുസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതി മിസോറാമിലേക്ക് പുറപ്പെട്ടത്.

After receiving the salute at the passing-out parade in Ezhimala, the President returned to Mizoram.

ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കുന്നതിനായാണ് രാഷ്ട്രപതി ഇന്നലെ (നവംബർ 27) വൈകിട്ട് കണ്ണൂരിലെത്തിയത്. ഇന്ന് രാവിലെ നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. കേരള ഗവർണർ ഓം പ്രകാശ് മാഥൂർ, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്‌ണസ്വാമിനാഥൻ, ദക്ഷിണ നാവിക കമാൻഡ് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഫ്ളാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന,മന്ത്രി റോജി എം ജോൺ,രാജ് മോഹൻ ഉണ്ണിത്താൻ എം പി, വി. കുഞ്ഞികൃഷ്ണൻ എം എൽ എ ,തുടങ്ങിയവർ രാഷ്ട്രപതിയെ യാത്രയയക്കാൻ എത്തിയിരുന്നു.

After receiving the salute at the passing-out parade in Ezhimala, the President returned to Mizoram.

Tags