കുട്ടിമാവിൽ എക്സൈസ് നൂറ് ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
Nov 11, 2024, 09:21 IST
ശ്രീകണ്ഠാപുരം : ശ്രീകണ്ഠാപുരം എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ കാഞ്ഞിരക്കൊല്ലി- ശശിപ്പാററോഡിലെ കുട്ടിമാവ് തോട്ടിനരികിൽ നിന്നും 100ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു.ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിലാണ് പയ്യാവൂർ,കാഞ്ഞിരക്കൊല്ലി, കുട്ടിമാവ് ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽപ്രിവൻ്റീവ് ഓഫീസർ എം.എം.ഷഫീക് , സിവിൽ എക്സൈസ് ഓഫീസർ അഖിൽജോസ്* വനിത സിവിൽ എക്സൈസ് ഓഫീസർ പി.കെ.മല്ലിക എന്നിവർ പങ്കെടുത്തു.