കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ഇറക്കിയ സംഭവം; സ്ഥലം മാറ്റത്തിന് സ്റ്റേ

Excise employees in Kannur district were deported without following norms; Transfer stay granted

കണ്ണൂർ : കണ്ണൂർ ജില്ലയിലെ എക്‌സൈസ് ജീവനക്കാരെ ഒരു മാനദണ്ഡവും പാലിക്കാതെ ചെക്ക് പോസ്റ്റ്‌ ട്രാൻസ്ഫറിന്റെ പേര് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് സ്ഥലം മാറ്റാനുള്ള ഓർഡർ ഇറക്കിയിരുന്നത്. സംഘടന ജില്ല, സംസ്ഥാന ഭാരവാഹികളെയും, കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞു പിടിച്ചു ട്രാൻസ്ഫർ ഇറക്കിയിരുന്നു. മാനദണ്ഡം പാലിക്കാതെ ഇറക്കിയ ട്രാൻസ്ഫറിനെതിരെ ഇരിട്ടി സർക്കിൾ ഓഫീസിൽ നിന്നും പാപ്പിനിശ്ശേരി റേഞ്ച് ഓഫീസിലേക്ക് സ്ഥലം മാറ്റപ്പെട്ട സിവിൽ എക്‌സൈസ് ഓഫീസർ ബെൻഹർ കോട്ടത്ത് വളപ്പിൽ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂനലിനെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ബെൻഹറിന്റെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു.

എന്നാൽ കൂട്ടുപുഴ എക്സൈസ് ഹോസ്റ്റലിൽ നിന്നും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റിയ അഷ്റഫ് മലപ്പട്ടത്തെ 15 മാസത്തിനുള്ളിൽ വീണ്ടും 100കിലോമീറ്റർ ദൂരമുള്ള മാഹി ചെക്ക്പോസ്റ്റിലേക്  മാറ്റുകയും ട്രാൻസ്ഫർ ഓർഡർ ദിവസം തന്നെ  കോടതിയിൽ പോകും എന്നുള്ള മുൻധാരണയിൽ നിർബന്ധപൂർവ്വം റിലീവ് ചെയ്യിപ്പിക്കുകയും ആണ് ഉണ്ടായത്. നിലവിലെഇരിട്ടി സർക്കിലിലേക്ക് ട്രാൻസ്ഫർ വന്നിട്ടുള്ളവർക്കും ഈ സ്റ്റേ ബാധകമായിരിക്കുകയാണ്.

Tags