ലഹരിക്കടത്ത് തടയാൻ കണ്ണൂർ കൂട്ടുപുഴയിൽ എക്സൈസ് സംയുക്ത പരിശോധന നടത്തി
Jan 18, 2026, 12:20 IST
ഇരിട്ടി: ലഹരി കടത്ത് തടയാൻ കൂട്ടുപുഴയിൽ എക്സൈസിൻ്റെ കർശന പരിശോധന.ഇരിട്ടി സർക്കിൾ ഓഫീസ്, പേരാവൂർ, മട്ടന്നൂർ, ഇരിട്ടി, കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് , എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, തുടങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.അന്തർ സംസ്ഥാന ബസുകൾ, ചരക്ക് വാഹനങ്ങൾ എന്നിവ കർശന പഠിശോധനക്ക് വിധേയമാക്കി.
tRootC1469263">കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ് കുമാർ നേതൃത്വം നൽകി. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.രജിത്ത്, കണ്ണൂർ എക്സൈസ് നാർക്കോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർകെ. അബ്ദുൾ അഷറഫ്, ഇരിട്ടി ഇൻസ്പെക്ടർ ഇ പി ബിപിൻ, പേരാവൂർ ഇൻസ്പെക്ടർ പി ടി യേശുദാസ്, മട്ടന്നൂർ ഇൻസ്പെക്ടർ ലോതർ പെരേര എന്നിവരും ഉണ്ടായിരുന്നു.
.jpg)


