ഓട്ടോയിൽ കടത്തുകയായിരുന്ന 26 ലിറ്റർമാഹി മദ്യവുമായി ഡ്രൈവറും അതിഥി തൊഴിലാളിയും എക്സൈസ് പിടിയിൽ

 ഓട്ടോയിൽ കടത്തുകയായിരുന്ന 26 ലിറ്റർമാഹി മദ്യവുമായി ഡ്രൈവറും അതിഥി തൊഴിലാളിയും എക്സൈസ് പിടിയിൽ

 ചൊക്ളി : ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 26 ലിറ്റർ മാഹി മദ്യവുമായി രണ്ടു പേർ എക്സൈസ് പിടിയിൽ .വടകര വാണിമ്മൽ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ടി.കെ.അബ്ദുള്ള, (52) അതിഥി തൊഴിലാളിയായ വെസ്റ്റ് ബംഗാൾ സ്വദേശി സഹബിൻ ( 32 ) എന്നിവരിൽ നിന്നാണ് ചൊക്ലി മേനപ്രം ഭാഗത്തു വച്ച് മാഹിമദ്യം പിടികൂടിയത്.

കണ്ണൂർ ഐബിയുടെയും കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിൻ്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യ വിവരം ലഭിച്ചതു പ്രകാരം തിങ്കളാഴ്ച്ച വൈകിട്ട് നാലിന് നടത്തിയ വാഹന പരിശോധനയിലാണ് വിൽപ്പനയ്ക്കായി ഓട്ടോറിക്ഷയിൽ മദ്യം കൊണ്ടുപോകവേ പ്രതികൾ പിടിയിലായത്.

Tags