തലശേരിയിൽ അഞ്ചേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് പിടികൂടി

Excise arrests interstate worker with 5.5 kg of ganja in Thalassery


തലശേരി : തലശേരി നഗരത്തിലെ കുയ്യാലിയിൽ നടന്നത് വൻ കഞ്ചാവ് വേട്ട.5.025 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ പിടിയിലായി.തലശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സുബിൻരാജിൻ്റെ നേതൃത്വത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസിനെ  കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് നിന്നും പിടികൂടിയത്.

tRootC1469263">

എക്സൈസ്കമ്മീഷണർ സക്വാഡംഗങ്ങളായ ജലീഷ് പി ,ബിനീഷ് കെ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത് ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ചെറു പൊതികളാക്കി കഞ്ചാവ് കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു.തലശേരി ഭാഗത്ത് കഞ്ചാവ് വ്യാപകമായി വിൽപ്പന ചെയ്യുന്ന ഇയാളെ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ സ്ക്വാഡായ ഡാൻസെഫ്  രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വൻ കഞ്ചാവ് ശേഖരവുമായി തിങ്കളാഴ്ച്ച രാത്രി ഇയാൾ എക്സൈസ് പിടിയിലായത്.ലഹരി കടത്ത് നിരിക്ഷിക്കുന്നതിനായി കേരള ആൻ്റി ടെററിസ്റ്റ് സ്ക്വാഡ് , കേരള എക്സൈസിൻ്റെ സൈബർ വിംഗിൻ്റെയും  സഹായവും ലഭിച്ചിരുന്നു . 

Excise arrests interstate worker with 5.5 kg of ganja in Thalassery

കഞ്ചാവും മറ്റു മയക്കുമരുന്നുകളും ഇതര സംസ്ഥാന തൊഴിലാളികൾ വഴി വ്യാപകമായി എത്തിച്ച് ഉപയോഗവും ,കച്ചവടവും വ്യാപകമായതിനാൽ കർശന പരിശോധനയാണ് എക്സൈസ് നടത്തി വരുന്നത് . തലശ്ശേരി റേഞ്ചിലെ  അസി:എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു കെ.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം കെ സുമേഷ് , പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ് )ഡ്രൈവർ എം സുരാജ് , വനിത സിവിൽ എക്സൈസ് ഓഫീസർ കെ ശില്പ , കമ്മീഷണർ സ്ക്വാഡ്  അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , എം കെ പ്രസന്ന ,  സിവിൽ എക്സൈസ് ഓഫീസർ വി അഖിൽ, എന്നിവരും റെയ്ഡിൽ പങ്കെടുത്തു.പ്രതിയെ തലശേരി ജെ.എഫ്.സി. എം  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെയുള്ള . തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും  .

Tags