പുതിയതെരുവിൽ സ്‌കൂട്ടറിൽ കഞ്ചാവ് കടത്തിയ 2 യുവാക്കൾ എക്സൈസ് പിടിയിൽ

Excise arrests 2 youths for smuggling ganja on scooter in Putiyatheru

വളപട്ടണം :കണ്ണൂരിൽ ലഹരി കടത്ത് സംഘത്തിലെ പ്രധാനികൾ കഞ്ചാവുമായി അറസ്റ്റിൽ .പുതിയതെരു ഓണപ്പറമ്പ് സ്വദേശി വിജിൽ, അഴീക്കോട് മൈലാടത്തറ സ്വദേശി വി സനീം എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്.

വളപട്ടണം, പുതിയതെരു ഭാഗത്തു നടത്തിയ റെയ്‌ഡിലാണ് സ്‌കൂട്ടറിൽ കടത്താൻ ശ്രമിച്ച 2കിലോയിലധികം കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി വി പ്രസന്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.

Tags