തളിപ്പറമ്പില്‍ കഞ്ചാവുമായി രണ്ടു അതിഥി തൊഴിലാളികള്‍ എക്സൈസ് പിടിയില്‍

തളിപ്പറമ്പ്: തളിപറമ്പ് മേഖലയില്‍ നടത്തിയ റെയ്ഡില്‍കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ എക്സൈസ് പിടിയില്‍.
ഞായറാഴ്ച്ച രാത്രി ചൊര്‍ക്കള, കുറുമാത്തൂര്‍, കൂനം പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ലാണ് നവാബ്ഖാന്‍(25), ബഹദൂര്‍ ഗെമിരി(26) എന്നിവര്‍ പിടിയിലായത്.
സ്ട്രൈക്കിംഗ് ഫോഴ്സ് കണ്‍ട്രോള്‍ ഡ്യൂട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.ആര്‍.സജീവ്, അഷറഫ് മലപ്പട്ടം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ കുറുമാത്തൂര്‍-കൂനം റോഡില്‍ വെച്ചാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്.
ഇവരുടെ പേരില്‍ എന്‍.ഡി.പി.എസ് കേസെടുത്തിട്ടുണ്ട്. വില്‍പനയ്ക്കായി കൊണ്ടു പോവുകയായിരുന്ന
42 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍ വിനീത്, സുരജ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.