കണ്ണൂരിൽ 23 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Excise arrests youth with 23 grams of dried cannabis in Kannur
Excise arrests youth with 23 grams of dried cannabis in Kannur


കണ്ണൂർ:23 ഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.തളിപ്പറമ്പ് എക്സൈസ്  റേഞ്ച് ഓഫീസിലെ  എക്സൈസ്  ഇൻസ്പെക്ടർ എബി തോമസും സംഘവും ചേർന്ന്  നടത്തിയ പരിശോധനയിലാണ് തളിപ്പറമ്പ നണിചേരിയിൽ നിന്നും  ബീഹാർ സ്വദേശിയായ ഷഹൻവാസ്  അൻസാരി ( 40) യാണ് കഞ്ചാവുമായി പിടിയിലായത്.

tRootC1469263">

23 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന്  NDPS കേസെടുത്തു. സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അഷ്‌റഫ്‌. മലപ്പട്ടം, ,പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ഇബ്രാഹിം ഖലീൽ, മുഹമ്മദ്‌ ഹാരിസ്, നികേഷ്. കെ. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി.എന്നിവരും ഉണ്ടായിരുന്നു.

Tags