പെട്രോളിലെ അളവിൽ കൂടുതൽഎഥനോൾ : കണ്ണൂരിലെ പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും
കണ്ണൂർ: പെട്രോളിലെ എഥനോൾ അളവിലെ വർദ്ധനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂരിലെ പെട്രോൾ പമ്പുകളിൽഎഥനോൾ പരിശോധന നടത്തും. തിങ്കളാഴ്ച്ച രാവിലെ മുതലാണ് കണ്ണൂർ ഉൾപ്പെടെയുള്ള നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിൽ പരിശോധന നടത്തുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളാണ് മറ്റുള്ളവ.പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിന്റെ തീരുമാനം. പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ സിവിൽ സപ്ളൈസ് മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന് പരിശോധനയ്ക്ക് നിർദേശം നൽകിയത്.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയായിരുന്നു പരിശോധനയ്ക്ക് മന്ത്രി നിർദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.
.jpg)

