വിമുക്തഭടൻമാർ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും

Ex-servicemen will hold a protest march and a sit-in (dharna) to the Kannur Head Post Office.

കണ്ണൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച്കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 19 ന്ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലുകളെ  ഇ സി എച്ച് എസ് എംപാനൽ ചെയ്യുക.

ഇസി എച്ച് എസ് എംപാനൽസ് ഹോസ്‌പിറ്റലുകളുടെ ചികിത്സാബിൽ തുക കാല താമസം കൂടാതെ വിതരണം ചെയ്യുക .ആലക്കോട്, തളിപ്പറമ്പ്, തലശ്ശേരി എന്നിവിടങ്ങിൽ ഇ സി എച്ച് എസ്പോളി ക്ലീനി ക്കുകൾ ആരംഭിക്കുക.തുടങ്ങിയ അവശ്യങ്ങളുന്നയിച്ചാണ് സമരം.കണ്ണൂർ ജില്ലയിൽ ഇ സി എച് എസ് എംപാനൽസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലുകൾ ഇല്ലാത്തതുമൂലം ആയിരക്കണക്കിന് വിമുക്തസൈനികരും കുടുംബാംഗങ്ങളും ഗുരുതരമായ ചികിത്സാ പ്രതിസന്ധി അനുഭവിക്കുകയാണെന്ന്.ജില്ലാ പ്രസിഡണ്ട് വത്സരാജ് മടയമ്പത്ത് പറഞ്ഞു.

വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെയും പ്രതിരോധ മന്ത്രാലയത്തിന്റേയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  ബർണശ്ശേരി ഡി.എസ്.സി റെക്കോർഡ് ഓഫീസ് പരിസ രത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലി  സംസ്ഥാന പ്രസിഡണ്ട് കേണൽ ജയദേവൻ ഫ്ളാഗ് ഓഫ് ചെയ്യും.കണ്ണൂർ ഹെഡ് പോസ്റ്റോ ഫീസിന് മുന്നിൽനടക്കുന്നപ്രതിഷേധ ധർണ ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ സിക്രട്ടറി നാരായണൻ പയ്യരട്ട, വാസുദേവൻ പി എം, സി സുരേന്ദ്രൻ , മഹിളാ വിഭാഗം ജില്ലാ പ്രസിഡണ്ട് എൻശാന്തമ്മ ടീച്ചർ എന്നിവരും പങ്കെടുത്തു.

Tags