കോൺക്രീറ്റ് വൾ വിൽ ഇടിച്ച് ബൈക്ക് വയലിലേക്ക് മറിഞ്ഞു; കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വിമുക്തഭടൻ മരിച്ചു

Ex-serviceman dies after bike hits concrete wall and overturns in field
Ex-serviceman dies after bike hits concrete wall and overturns in field

             
                               
 മട്ടന്നൂർ: കൊടോളിപ്രത്ത് ബൈക്ക് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരനായ വിമുക്തഭടൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പരുക്കേറ്റു. തെരൂർ സ്വദേശി എം.കെ.ദിവാകരനാ (54) ണ് മരിച്ചത്. ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

tRootC1469263">

ഞായറാഴ്ച രാത്രി 7.45 ന് കൊടോളിപ്രം പൈപ്പ് ലൈൻ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോൺക്രീറ്റ് വാൾവിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ചു വൈകിട്ടോടെ സംസ്‌കരിക്കും.

Tags