വിഴിഞ്ഞത്തിന്റെ കാര്യത്തിൽ ഓരോ മലയാളിക്കും താത്പര്യമുണ്ട്, ജനാധിപത്യബോധത്തിന്റെ താത്പര്യമാണത്: കെ കെ രാ​ഗേഷ്

Every Malayali is interested in the issue of Vizhinjam, it is the interest of democratic consciousness: KK Ragesh

കണ്ണൂർ:വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ ഓരോ മലയാളികൾക്കും താൽപര്യമുണ്ടെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ്. ജില്ലാ സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെകട്ടറിക്ക് മാത്രമല്ല താത്പര്യമെന്നും ഓരോ മലയാളിക്കും താത്പര്യമുണ്ടെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.

പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണത്. ജനാധിപത്യബോധത്തിന്റെ താത്പര്യമാണത്. വിഴിഞ്ഞത്തെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് എന്തിനാണ് അസഹിഷ്‌ണുതയെന്നും ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് പോയി അദാനി അധികൃതരെ കണ്ടത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ കെ രാ​ഗേഷിനെപ്പറ്റി മുഖ്യമന്ത്രിയുടെ പരമാർശമുണ്ടായിരുന്നത്. ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മറുപടി പറയുന്നതിനിടെയാണ് ഇതിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷിനെന്താണ് ഇത്രയും താത്പര്യമെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് മറുപടിയുമായാണ് കെ കെ രാഗേഷ രംഗത്തുവന്നത്.

Tags