പകർച്ചവ്യാധി പ്രതിരോധം; കണ്ണൂർ ജില്ലയിലെ 1299 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

Epidemic prevention; Inspections conducted in 1299 institutions in Kannur district and notices issued to 20 institutions

കണ്ണൂർ: ഭക്ഷ്യ-ജലജന്യ പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, അങ്കണവാടി, മദ്രസ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഹോസ്റ്റലുകൾ ഉൾപ്പെടെ 1299 സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത 20 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്ക് കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി.

ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ശുചിത്വ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡ്, ലോക്കൽ പബ്ലിക് ഹെൽത്ത്‌ ഓഫീസർ, ഹെൽത്ത്‌ സൂപ്പർവൈസർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. 637 വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 527 അങ്കണവാടികൾ, അനാഥ മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ, മദ്രസ, ഹോസ്റ്റലുകൾ ഉൾപ്പെടെ 135 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ ശുചിത്വ പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയുള്ള നടപടി കർശനമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Tags