തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യൂ.ഡി.എഫ് അപ്രസക്തമാകും: ഇ.പി ജയരാജൻ

UDF will become irrelevant once the election results are out: EP Jayarajan

കണ്ണൂർ :കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വിജയത്തിനായി എൽഡിഎഫ് കണ്ണൂർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.  പത്ത് വർഷമായി വികസന വസന്തത്തിലേക്ക് കണ്ണൂരിനെ നയിച്ച കടന്നപള്ളി തുടരട്ടെയെന്ന മുദ്രാവാക്യവുമായി നടത്തിയ കൺവെൻഷനിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.

tRootC1469263">

 കണ്ണൂർ ടൗൺ സ്ക്വയറിന് സമീപം നടന്ന കൺവെൻഷൻ സിപി എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.സ്‌ഥാനാർഥികളുടെ പേരിൽ തമ്മിലടിയാണ് കോൺഗ്രസിൽ നടക്കുന്നതെന്ന്   ഇ പി ജയരാജൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിക്കും. ഫലപ്രഖ്യാപനം വരുന്നതോടെ യുഡിഎഫ് സംവിധാനം അപ്രസക്തമാകും.  കണ്ണൂരിലെ എംപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് മോഹം. ഒരാൾക്ക് ഒരു സ്ഥഥാനം പോരേ. ശിഥിലീകരിക്കപ്പെട്ട കോൺഗ്രസിന് ജനത്തെ ഒന്നിപ്പിച്ചു കൊണ്ടു പോകാനാകില്ലെന്നും ഇ പി പറഞ്ഞു. പി അജയകുമാർ അധ്യക്ഷനായി. എൽഡിഎഫ് സ്‌ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി, എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ,  കെ പി സഹദേവൻ ,  കെ പി സുധാകരൻ, പി കെ ശബരീഷ് കുമാർ ,  സി പി സന്തോഷ് കുമാർ 1വെള്ളോറ രാജൻ, കെ പി പ്രശാന്ത്,  കെ കെ ജയപ്രകാശ്,യു ബാബു ഗോപിനാഥ് , പി പി ദിവാകരൻ, പി കെ രവീന്ദ്രൻ, അസ്ലം പിലാക്കൽ, എം ഉണ്ണികൃഷ്‌ണൻ  സംസാരിച്ചു.

ഭാരവാഹികളായി യു ബാബു ഗോപിനാഥ്(പ്രസിഡന്റ്),  പി കെ ശബരീഷ് കുമാർ (സെക്രട്ടറി),കെ പി സുധാകരന്‍, പി അജയകുമാര്‍, വി രഘൂത്തമന്‍, രാഗേഷ് മന്ദമ്പേത്ത്, കെ പി പ്രശാന്ത്, പി സി അശോകന്‍, അസ്ലം പിലാക്കില്‍(വൈസ് പ്രസിഡന്റുമാര്‍), പി കെ രജീവന്‍, പി അനില്‍കുമാര്‍, എം ഉണ്ണികൃഷ്ണന്‍, സി ധീരജ് , എ രാജന്‍, ഒ ബാലകൃഷ്ണന്‍, പി കെ മൂസ(ജോ.സെക്രട്ടറിമാര്‍). എന്നിവരെ തിരഞ്ഞെടുത്തു.

Tags