വ്യാപാരി വ്യവസായി സമിതി സഹായ വിതരണം 15 ന് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും
വ്യാപാരി വ്യവസായി സമിതി സഹായ വിതരണം 15 ന് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും
Oct 14, 2025, 13:30 IST
കണ്ണൂര്‍: കേരള സംസ്ഥാന വ്യാപാരി സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ 15 ന് രാവിലെ 11.30ന് കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ച് 10 വ്യാപാരി കുടുംബങ്ങള്‍ക്ക് മരണാന്തര ആനുകൂല്യമായി അഞ്ചുലക്ഷം രൂപ വീതം 50 കുടുംബങ്ങള്‍ക്ക് കൈമാറും. വ്യാപാരി മിത്ര അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായവും ചടങ്ങില്‍ നല്‍കും.
tRootC1469263">മരണാന്തര സഹായം വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജുവും ചികിത്സാ സഹായം കോര്‍പറേഷന്‍ മേയര്‍ മുസ്‌ലിഹ് മഠത്തിലും നല്‍കും. ഇതിനോടകം ആറുകോടി രൂപ വ്യാപാരി മിത്ര ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് വ്യാപാരി സമിതി ജില്ലാ സെക്രട്ടറി പി.എം സുഗുണന്‍, പി. വിജയന്‍, കെ.വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
.jpg)

