ഇ എൻ ടി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം 18 ന് കണ്ണൂരിൽ തുടങ്ങും
കണ്ണൂർ : സംസ്ഥാനത്തെ ഇഎൻടി വിദഗ്ധരുടെ ഇരുപത്തി നാലാം സംസ്ഥാന സമ്മേളനം " കെന്റ്കോൺ" ഈ മാസം 18 മുതൽ 20 വരെ കണ്ണൂരിൽ നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. അസോസിയേഷൻ ഓഫ് ഓട്ടോലാറിങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യ കണ്ണൂർ ചാപ്റ്ററാണ് സമ്മേളനം നടത്തുന്നത്. വിദേശത്തുനിന്ന് അടക്കമുള്ള 600 ഡോക്ടർമാരും രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ നിന്നായി മുന്നൂറോളം പിജി വിദ്യാർഥികളും പങ്കെടുക്കും.
വെള്ളിയാഴ്ച രാവിലെ ഒൻപതിന് എട്ട് അതിസങ്കീർണ്ണ ശസ്ത്രക്രിയകളുടെ തൽസമയ പ്രദർശനത്തോടെ സമ്മേളനത്തിന് തുടക്കമാകും.
ഇഎൻടി വിദഗ്ധരായ ഡോ: പി കെ ഷറഫുദ്ദീൻ, ഡോ: ജയകുമാർ . ആർ. മേനോൻ, ഡോ: വിവേക് ശശീന്ദ്രൻ , ഡോ: രാമകൃഷ്ണൻ വെങ്കിലോട്ട്, ഡോ: സന്ദേശ് പ്രിയദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ.
രണ്ട് മണിക്ക് സമ്മേളനം എ.ഒ.ഐ ദേശീയ പ്രസിഡൻറ് ഡോ: മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് ഡോ: എം. സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. ശനിയാഴ്ച മൂന്നുമണിക്ക് സംസ്ഥാന കൗൺസിൽ യോഗം നടക്കും. മൂന്നുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.
30 സ്റ്റാളുകളും ഒരുക്കും. സംഘാടകസമിതി ചെയർമാൻ ഡോ: പി.കെ. പ്രിയദർശൻ , സെക്രട്ടറി ഡോ: അരുൺ ദിവാകർ , കണ്ണൂർ ചാപ്റ്റർ പ്രസിഡണ്ട് ഡോ: ലതാ മേരി ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
.jpg)

