ഭക്ത സഹസ്രങ്ങളെ സാക്ഷിയാക്കി കൊട്ടിയൂർ പെരുമാൾക്ക് ആലിംഗന പുഷ്പാഞ്ജലി

Embracing floral tributes to Kottiyoor Perumal witnessed by thousands of devotees

ആചാരങ്ങളിൽ  വ്യത്യസ്ത നിലനിൽക്കുന്ന ഉത്തരകേരളത്തിൽ തന്നെ അപൂർവ്വം ക്ഷേത്രമാണ് കൊട്ടിയൂർ മഹാദേഹ ക്ഷേത്രം.  ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ക്ഷേത്രമില്ല ക്ഷേത്രമെന്നാണ് ദക്ഷിണ കാശിയായ കൊട്ടിയൂർ അറിയപ്പെടുന്നത്.ആചാരപെരുമകൾ നിറഞ്ഞ കൊട്ടിയൂർ 
വൈശാഖ മഹോത്സവത്തിലെ  നാല് ആരാധനകളിൽ അവസാനത്തെ ആരാധന പൂജയായ രോഹിണി ആരാധനയും ആലിംഗന പുഷ്പാഞ്ജലിയും ഞായറാഴ്ച നടന്നു. മഹാദേവൻന്റെ കോപം ശമിപ്പിക്കുന്നതിനായി വിഷ്‌ണുഭഗവാൻ മഹാദേവനെ ആലിംഗനം ചെയ‌്ത് സാന്ത്വനിപ്പിക്കുന്ന പുരാവൃത്തം പുനരാവിഷ്ക്കരിക്കുന്ന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.

സ്വയംഭൂവിനെ ആലിംഗനം ചെയ്ത് കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന സവിശേഷമായ ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധന സദ്യയും നടന്നു. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകവും കളഭാഭിഷേകവും നടത്തി. പഴശ്ശി കോവിലകത്തു നിന്നുമാണ് ആരാധനയ്ക്ക് വേണ്ട പൂജാദ്രവ്യങ്ങൾ എത്തിച്ചത്. രോഹിണി ആരാധന ദിവസം വലിയ ഭക്തജന തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. 

വൈശാഖ മഹോൽസവ കാലത്ത് വരുന്ന രോഹിണി നക്ഷത്രത്തിൽ തളിപ്പറമ്പിനടുത്തുള്ള കുറുമാത്തൂർ ഇല്ലത്തെ ബ്രാഹ്‌മണശ്രേഷ്‌ഠൻ ഭഗവൽസ്വയംഭൂവിൽ പുഷ്പാഞ്ജലി നടത്തുകയും പുഷ്പാഞ്ജലിക്കൊടുവിൽ ഭഗവാനെ ആലിംഗനം ചെയ്യുകയും ചെയ്യുന്ന ചടങ്ങാണിത്. പഞ്ചവാദ്യത്തിൻ്റെയും ഹരിഗോവിന്ദ മന്ത്രോച്ഛാരണത്തിന്റെയും അകമ്പടിയോടുകൂടിയാണ് ഈ ചടങ്ങ് നടത്തുന്നത്. പ്രിയ പത്നി സതീദേവിയുടെ ദേഹവിയോഗത്തിൽ കലിതുള്ളി കോപിഷ്ഠനായി മുച്ചൂടും മുടിക്കും എന്ന ഭാവത്തിൽ നിൽക്കുന്ന മഹാദേവൻന്റെ കോപം ശമിപ്പിക്കുന്നതിനായി വിഷ്‌ണുഭഗവാൻ മഹാദേവനെ ആലിംഗനം ചെയ‌്ത് സാന്ത്വനിപ്പിക്കുന്ന പുരാവൃത്തം പുനരാവിഷ്ക്കരിക്കുന്ന ചടങ്ങുകൂടിയാണിത്.

Tags