കാട്ടാനകളെ തുരത്താൻ ആറളത്ത് അടിക്കാട് വെട്ടൽ തുടങ്ങി


ഇരിട്ടി : കാട്ടാനകളെ തുരത്താൻ ആറളത്ത് അടിക്കാട് വെട്ടിത്തെളിക്കൽ പ്രവൃത്തി തുടങ്ങി. ഇവിടങ്ങളിൽ നിന്നും കാട്ടാനകളെ തുരത്തിയതിനു ശേഷമാണ് അടിക്കാട് വെട്ടൽ തുടങ്ങിയത്.'ഏഴ്, ഒമ്പത് ബ്ളോക്കുകളിലാണ് വനം വകുപ്പുദ്യോഗസ്ഥരും ആർ.ആർ.ടി.യും ചേർന്ന് ആനകളെ തുരത്തിയത്.
പടക്കം പൊട്ടിച്ചും മറ്റുമാണ് ദൗത്യം നിർവഹിക്കുന്നത്.ഒമ്പതാം ബ്ളോക്കിൽ അടിക്കാട് വെട്ടി തെ ളിക്കുന്ന പ്രവൃത്തിയും ഇതോടെപുനരാരംഭിച്ചു. കാട് വെട്ടിത്തെളിക്കൽ ആദിവാസി പുനരധിവാസമിഷൻ്റെ നേതൃത്വത്തിലും ആനതു രത്തൽ വനംവകുപ്പിൻ്റെ നേതൃത്വത്തിലുമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്നതിന് ശേഷം ഉണ്ടായ പ്രതി ഷേധത്തിന്റെ ഭാഗമായി ആനതുരത്തൽ ആരംഭിച്ചിരുന്നു.
രണ്ട് ദി വസത്തെ ദൗത്യത്തിൽ പത്തോളം ആനകളെ കാട് കയറ്റാനും കഴി ഞ്ഞിരുന്നു. കയറ്റിയ ആനകൾ വീണ്ടും തിരികെ പ്രവേശിക്കുന്നതാ യി കണ്ടെത്തിയത് തിരിച്ചടിയായി. ഇതോടെ വനാതിർത്തിയിൽ താത്കാലിക വേലി നിർ മിച്ചതിന് ശേഷം തുരത്താൻ തീരുമാനിക്കുകയായിരുന്നു. നാലു കി ലോമീറ്റർ താത്കാലിക വേലി വനംവകുപ്പ് പൂർത്തീകരിച്ചതോടെയാ ണ് വീണ്ടും തുരത്തൽ ദൗത്യം പുനരാരംഭിച്ചത്.

. ആറളം പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ നിരന്തരമായ ആക്രമം തടയുന്നതിന് ഹ്രസ്വകാല ദീർഘകാല കർമ്മ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Tags

മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാര്‍ ടി സെല്‍ തെറാപ്പി വിജയം: രാജ്യത്ത് കാര്‍ ടി സെല്‍ തെറാപ്പി നല്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ സ്ഥാപനം
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവര

ഹൈഡ്രജൻ ഇന്ധന സെൽ ബസ് വിന്യസിച്ച് കേരളത്തിൻ്റെ മലിനീകരണ മുക്ത യാത്ര ത്വരിതപ്പെടുത്താൻ ഇകെഎ മൊബിലിറ്റിയും കെപിഐടിയും ബിപിസിഎല്ലും കൈകോർക്കുന്നു
തീർത്തും മലിനീകരണമില്ലാത്ത യാത്രാ മാർഗങ്ങൾ എന്ന കേരളത്തിൻ്റെ ലക്ഷ്യം കൈവരിക്കാനുള്ള നാഴികക്കല്ലായി മാറുന്ന നീക്കത്തിലൂടെ കെപിഐടി ടെക്നോളജീസ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) എന്നിവയു