ആറളം ഫാമിൽകാട്ടാന ആക്രമണം: വനപാലകർ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു

Elephant attack at Aralam Farm: Jeep carrying forest guards overturned

ഇരിട്ടി : ആ​റ​ളം ഫാ​മി​ലെ ജനവാസ കേന്ദ്രങ്ങളിൽ കാ​ട്ടാ​ന ആ​ക്ര​മ​ണം തുടരുന്നു.വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച ജീപ്പ് കാ​ട്ടാ​ന ത​ക​ർ​ത്തു. വാ​ഹ​ന​ത്തി​ന് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. ശനിയാഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പി​ന് നേ​രെ ഓ​ടി​യ​ടു​ത്ത കാട്ടാനയാണ് ജീ​പ്പ് ത​ക​ർ​ത്ത​ത്. ആ​ന വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടിയതിനാൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. 

ഇതിനിടെ വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയിൽ കാട്ടാനയുടെ ശല്യം തുടരുകയാണ് രാത്രികാലങ്ങളിലും പുലർകാലങ്ങളിലും ആനകളെ തുരത്താൻ ആർ ആർ ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയിൽ പ്രശ്‌നക്കാരനായ മോഴയാനയാണ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ജീവനക്കാർ തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇതു വരെയായി 15 പേരാണ് ആറളം ഫാമിൽ കഴിഞ്ഞ കുറെക്കാലത്തിനിടെ കൊല്ലപ്പെട്ടത്.
 

Tags