പയ്യന്നൂർ പിലാത്തറയിൽ ഇലക്‌ട്രോണിക്‌സ് ഷോപ്പ് കത്തിനശിച്ചു
പിലാത്തറ : തീ പിടുത്തത്തിൽ ഇലക്‌ട്രോണിക്‌സ് കട കത്തി നശിച്ചു. പിലാത്തറ -മാതമംഗലം റോഡിലെ സിംഗപ്പൂർ കോംപ്ലക്സിലെ അമേയ ഇലക്ട്രോണിക്സ് കടയിലാണ് തീപിടുത്തമുണ്ടായത്. വെള്ളിയാഴ്ച്ച രാത്രി 10.45 മണിയോടെയാണ് സംഭവം. ചെറുതാഴം അമ്പലം റോഡിലെ എം.ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള അമേയ ഇലക്‌ട്രോണിക്‌സ് കടയാണ് കത്തി നശിച്ചത്.
tRootC1469263">സിംഗപ്പൂര്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ സ്‌റ്റെയര്‍ കേസ് റൂമില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രാണിക്‌സ് സര്‍വീസ് സെന്ററിലാണ് തീപിടുത്തം. തീയും പുകയുമുയരുന്നത് കണ്ട് പരിസരവാസികള്‍ പയ്യന്നൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ തോമസ് ഡാനിയേല്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടുത്തത്തിൽ കടയില്‍ സൂക്ഷിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം കത്തി നശിച്ചിരുന്നു. തീപിടുത്തത്തിനുള്ള കാരണങ്ങള്‍ ഇതുവരെ അറിവായിട്ടില്ല.
.jpg)


