കെഎസ്ഇബി ലൈനിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

kseb
kseb

കാസർ​ഗോഡ് : കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് പദ്ധതി പ്രകാരം കാസർകോട് ജില്ലയിൽ അമ്പലത്തറ സബ്സ്റ്റേഷൻ മുതൽ മൈലാട്ടി സബ്സ്റ്റേഷൻ വരെ  നിർമ്മിച്ച 220 /110 കെവി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനിലെ 110 കെ വി അമ്പലത്തറ മൈലാട്ടി ലൈനിലൂടെ ആറിന് രാവിലെ 10 മുതൽ ഏത് സമയത്തും പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിക്കും

tRootC1469263">

 പൊതുജനങ്ങൾ ടവറുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകി. ടവറിലോ ലൈനിലോ അസാധാരണത്വം ശ്രദ്ധയിൽപ്പെട്ടാൽ താഴെ കാണുന്ന നമ്പറുകളിലേക്ക് വിളിച്ച് അറിയിക്കാം. അമ്പലത്തറ സബ്സ്റ്റേഷൻ-9496018770, മൈലാട്ടി സബ്സ്റ്റേഷൻ- 9496011380, അസിസ്റ്റന്റ്എക്സിക്യൂട്ടീവ്എൻജിനീയർ -9496001658 അസിസ്റ്റന്റ് എൻജിനീയർ-9496002442
 

Tags