വട്ടപൊയിലിൽ വീട്ടുമുറ്റത്തേക്ക് ബസിടിച്ച് മറിഞ്ഞ മിനിലോറി മാറ്റി : വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു
ഏച്ചൂർ : ബസ് പിറകിലിടിച്ച് കോൺക്രീറ്റ് മെഷീനുമായി പോവുമ്പോൾ വീട്ടു മുറ്റത്തേക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ മിനി ലോറി ക്രെയിൻ ഉപയോഗിച്ചു മാറ്റി.അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നുഇന്ന് രാവിലെ 8.45ഓടെ ഏച്ചൂർ വട്ടപ്പൊയിലിലാണ് അപകടം നടന്നത്. ഏച്ചൂർ ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായി രുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട മിനിലോറി വൈദ്യു തി തൂൺ തകർത്ത ശേഷം സമീപത്തെ പരസ്യ ബോർഡും വീട്ടു മതിലും ഇടിച്ച് തകർത്ത ശേഷം വീട്ടുമുറ്റത്തേക്ക് മറി ഞ്ഞത്. വീടിന് സാരമായ കേടുപാടുകൾ പറ്റിയിരുന്നു കെ എസ് ഇ ബി ജീവനക്കാർ യുദ്ധകാല അടിസ്ഥാനത്തിൽ പോസ്റ്റ് മാറ്റി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു ക്രെയിൻ ഉപയോഗിച്ചാണ് ലോറി പുറത്തെടുത്തത്. ഇതിനു ശേഷം റോഡരികിലേക്ക് മാറ്റി.
.jpg)

