ചമ്പാട് വിവാഹ വീട്ടിൽ ലൈറ്റ് കെട്ടുന്നതിനിടെ ഇലക്ട്രീഷ്യൻ വീണു മരിച്ചു
May 7, 2025, 14:50 IST


പാനൂർ: ചമ്പാട് അരയാക്കൂലിൽ വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം. ചമ്പാട് അരയാക്കൂൽ തോട്ടുമ്മലിലാണ് സംഭവം. എലാങ്കോട് പാലത്തായി പുഞ്ചവയൽ സ്വദേശി ഉനൈസാണ് (29)മരിച്ചത്. ഏണി ഉപയോഗിച്ച് മുകളിൽ കയറി ലൈറ്റിംഗ് സംവിധാനമൊരുക്കുകയായിരുന്നു ഉനൈസ്.
tRootC1469263">വീഴ്‌ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. ഉടൻ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ അബ്ദുൽ റഹ്മാന്റെയും സുലൈഖയുടെയും മകനാണ്. റസ്നയാണ് ഭാര്യ’ റിഫ മകളാണ്. സഫ്വാൻ സഹോദരനാണ്.